തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ 31വരെയാണ് ഇപ്പോഴത്തെ നിരോധനാജ്ഞ. ഇത് നീട്ടുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.
കൊവിഡ് നിരോധനാജ്ഞയുള്ളപ്പോഴും ആൾക്കൂട്ടസമരങ്ങൾ നടത്താനുള്ള നീക്കം നിർഭാഗ്യകരമാണ്. സമരം നടത്തുമ്പോൾ പ്രതിദിന കൊവിഡ് വ്യാപനം കൂട്ടിക്കാണിക്കും, അല്ലാത്തപ്പോൾ കുറച്ചും കാണിക്കുമെന്ന തരത്തിൽ രാഷ്ട്രീയ നേതാക്കൾ പറയുന്നത് ശരിയല്ല. സമൂഹത്തിൽ ജാഗ്രത ശക്തമായി തുടരേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരരുതെന്ന നിയന്ത്രണം ഇപ്പോഴുമുണ്ട്.
കൊവിഡ് വ്യാപനം കൂടുന്നത് പരിഗണിച്ച് തിരുവനന്തപുരത്ത് നടപ്പാക്കിയ മാതൃകയിൽ സംസ്ഥാനത്തെമ്പാടും നടപ്പാക്കുന്നത് പരിഗണനയിലില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവരെ രണ്ടും മൂന്നും ദിവസം കൂടുമ്പോൾ ആന്റിജൻ ടെസ്റ്റ് നടത്തി കൂടുതൽ ഫീസിടാക്കുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |