തിരുവനന്തപുരം:നേമം ജംഗ്ഷനിൽ നിന്നും 650 നൈട്രാസെപാം ഗുളികകളുമായി യുവാവ് പിടിയിൽ. ആറ്റുകാൽ പാടശ്ശേരി സ്വദേശി പാണ്ടി ക്കണ്ണൻ എന്ന കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ ടി ആർ മുകേഷ്, പ്രിവന്റീവ് ഓഫീസർ ടി ഹരികുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, ജിതീഷ്, ഷംനാദ്, ശ്രീലാൽ, രാജേഷ്, രതീഷ് മോഹൻ, എക്‌സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
ഡോക്ടറുടെ കുറിപ്പ് നല്‍കിയാല്‍ മാത്രം ലഭിക്കുന്ന നൈട്രാസെപാം ഗുളിക മാനസിക പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.ലഹരിക്കായി ഉപയോഗിക്കുന്നതിനാല്‍ ദുരുപയോഗ സാദ്ധ്യത പരിഗണിച്ച് ഷെഡ്യൂള്‍ എച്ച് 1 കാറ്റഗറിയിലാണ് നെട്രാസെപാമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |