തിരുവനന്തപുരം: മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റ് (കാറ്റഗറി നമ്പർ 361/17) തസ്തികയുടെ, ഷോർട്ട് ലിസ്റ്റിലുൾപ്പെട്ട് സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ 18 മുതൽ 24 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടക്കും. ഇന്റർവ്യൂ സംബന്ധിച്ച പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. മെമ്മോ പ്രൊഫൈലിൽ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 2 സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:0471 2546294.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ അസിസ്റ്റന്റ് ഡ്രില്ലിംഗ്എൻജിനീയർ (കാറ്റഗറി നമ്പർ 3/18), ജൂനിയർ കെമിസ്റ്റ് (കാറ്റഗറി നമ്പർ 362/17) എന്നീ തസ്തികകളുടെ അഭിമുഖം 18 തീയതി മുതൽ 20 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 4 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546418.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ മെക്കാനിക്- പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 95/18) തസ്തികയുടെ അഭിമുഖം 20 ന് രാവിലെ 9.30 നും ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ സിസ്റ്റം മെയിന്റനൻസ്- പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 93/18) തസ്തികയുടെ അഭിമുഖം 20 നു രാവിലെ 9.30, ഉച്ചയ്ക്ക് 12.00 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജെനിറ്റോ യൂറിനറി സർജറി (കാറ്റഗറി നമ്പർ 90/19), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി (കാറ്റഗറി നമ്പർ 91/19) എന്നീ തസ്തികകളുടെ അഭിമുഖം 24, 25 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം-ഫോൺ:0471 2546448.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |