തിരുവനന്തപുരം:കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിലെ സ്‌പെഷ്യലിസ്റ്റ് (സോയിൽ സയൻസ്/സോയിൽ കൺസർവേഷൻ) (കാറ്റഗറി നമ്പർ 79/18) തസ്തികയുടെ അഭിമുഖം 24, 25 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ 23 നകം ജി.ആർ. 4. ബി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ : 0471 2546418. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്.(കാറ്റഗറി നമ്പർ 622/19) (എൻ.സി.എ.- പട്ടികജാതി) തസ്തികയുടെ അഭിമുഖം 25 ന് പി.എസ്.സിയുടെ പട്ടത്തുള്ള ഓഫീസിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |