തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കൽ നടത്താൻ അവസരം. ഒരേ വാർഡിൽ / നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയാൻ നാമനിർദ്ദേശ പത്രികയിലുള്ള പേരിന് മുന്നിലോ പിന്നിലോ കൂട്ടിച്ചേർക്കൽ നടത്താം. ഇതിനായി നാളെ വൈകിട്ട് മൂന്നിന് മുമ്പ് വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം.
ഒരേ മണ്ഡലത്തിൽ സമാന പേരുള്ള സ്ഥാനാർത്ഥികൾ വരികയാണെങ്കിൽ പേരിനൊപ്പമോ മുന്നിലോ പിന്നിലോ കൂട്ടിച്ചേർക്കലുകൾ അനുവദിക്കും.
ജോലി സംബന്ധമായ വിശേഷണവും
നാട്ടിൽ മറ്റു പേരുകളിൽ അറിയപ്പെടുന്നവർക്ക് പേരിനൊപ്പം അതും ചേർക്കാം. നാമനിർദ്ദേശ പത്രികയിലുള്ളേതിൽ നിന്ന് പൂർണമായും വ്യത്യസ്തമായ പേര് ആവശ്യമുണ്ടെങ്കിൽ പുതിയതായി ആവശ്യപ്പെട്ട പേര് ബ്രായ്ക്കറ്റിൽ നൽകണം. ജോലി സംബന്ധമായ വിശേഷണം (അഡ്വക്കേറ്റ് അഡ്വ., ഡോക്ടർ ഡോ., പ്രൊഫസർ പ്രൊഫ.), വീട്ടപേര്, രക്ഷിതാക്കളുടെ പേര്, സ്ഥലപ്പേര് എന്നിവ ചേർക്കാം. അപേക്ഷ അംഗീകരിച്ചാൽ വോട്ടിംഗ് യന്ത്രത്തിലെ ലേബലുകളിലും ബാലറ്റ് പേപ്പറുകളിലും കൂട്ടിച്ചേർക്കലോടുകൂടിയ പേരാകും ഉണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |