ബാലകൃഷ്ണ ചിത്രത്തിൽ ഷംനയും
ബാലകൃഷ്ണ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ വീണ്ടും നായിക മാറി. പ്രയാഗ മാർട്ടിനെയായിരുന്നു ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. ബാലകൃഷ്ണയുമായപ്രണയ രംഗങ്ങളിൽ പ്രയാഗ യോജിക്കുന്നില്ലെന്ന് കണ്ട് താരത്തെ മാറ്റി സയേഷയെ നായികയായി തീരുമാനിച്ചെങ്കിലും സയേഷയെയും നായികാ സ്ഥാനത്ത് നിന്ന് മാറ്റിയെന്നാണ് റിപ്പോർട്ട്. പ്രഗ്യ ജസ്വാളാണ് ബോയപ്പെട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇപ്പോൾ ബാലകൃഷ്ണയുടെ നായിയാകുന്നത്.
ബോയപ്പെട്ടി ശ്രീനു ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ ഷംനാ കാസിമും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |