തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് പി.എച്ച്.സികളിൽ നിയമിച്ചഅഡ്‌ഹോക്ക് നഴ്സുമാർക്ക് ആറു മാസമായി ശമ്പളമില്ല. ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ ഇന്റർവ്യൂ നടത്തിയാണ് സ്ഥിരംനിയമന സാദ്ധ്യതയുള്ള ഒഴിവുകളിലേക്ക് ഇവരെ താത്കാലികമായി നിയമിച്ചത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ 200 ലേറെപ്പേരാണ് ജോലി ചെയ്യുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട ഭവന സന്ദർശനം നടത്തുന്നതും സമ്പർക്ക ലിസ്റ്റ് തയാറാക്കുന്നതും കുത്തിവയ്പ്പിന് എത്തുന്നവരുടെ റെക്കാർഡുകൾ സൂക്ഷിക്കുന്നതുമെല്ലാം ഇവരാണ്. മിക്കവർക്കും അവധി പോലും ലഭിക്കാറില്ല. ശമ്പളം കിട്ടുന്നില്ലെന്ന് കാണിച്ച് ആരോഗ്യ വകുപ്പിന് മൂന്നു മാസം മുമ്പ് പരാതി നൽകിയെങ്കിലും ഫലമൊന്നുമില്ലെന്ന് ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |