വടകര: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർ.എം.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന് പരാതി. വടകര സ്വദേശി
അമിതിനെയാണ് കാർ ഇടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് പാർട്ടി ആരോപിക്കുന്നത്.
അമിതിനെ ഇടിച്ച കാർ സി.പി.എം പ്രവർത്തകനായ മുഹമ്മദ് നിഷാദിന്റേതാണ്.അമിതിനെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.