തിരുവനന്തപുരം: ബി.ജെ.പിയുടെ മുന്നേറ്റത്തിൽ പരിഭ്രാന്തരായ സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പിയുടെ അപരൻമാർക്ക് താമര ചിഹ്നത്തിന്റെ തൊട്ടടുത്ത് സമാനതയുള്ള റോസാപ്പൂവ് കൊടുത്തിരിക്കുന്നത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. കോർപ്പറേഷനിൽ നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ ക്രമക്കേടുള്ളത്.
ബി.ജെ.പിക്ക് ജയസാധ്യതയുള്ള ആര്യനാട് ജില്ലാ പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ചിഹ്നം നിഷേധിച്ചു. ഇതുകൊണ്ടൊന്നും എൻ.ഡി.എയുടെ മുന്നേറ്റം തടയാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |