നെല്ലായി: ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് നടത്തിയ റെയ്ഡിൽ മൂന്ന് കിലോ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പന്തല്ലൂരിൽ ബാഡ് ബോയ് ഗ്രൂപ്പിന്റെ കാർപോർച്ചിന് സമീത്ത് റോഡരികിൽ ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ ടി. ബോസ്, സിവിൽ എക്‌സൈസ് ഓഫീസർ, ഫാബിൻ, ബെന്നി എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |