തിരുവനന്തുപുരം: റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ പ്രവർത്തന രഹിതമാകുന്നുവെന്ന പരാതികൾ വീണ്ടും . കേന്ദ്ര സെർവർ തകരാറാണ് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മാസാവസാനങ്ങളിലാണ് പ്രശ്നം.
കുറ്റമറ്റ രീതിയിൽ അത് പരിഹരിക്കുന്നതിന് സിവിൽ സപ്ളൈസ് വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |