ന്യൂഡൽഹി: ഏഷ്യൻ രാജ്യങ്ങളിൽ അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ മുന്നിലെന്ന് സന്നദ്ധ സംഘടനായ ഏഷ്യൻ ട്രാൻസ്‌പാരൻസി ഇന്റർനാഷണൽ നടത്തിയ സർവെയിൽ കണ്ടെത്തി. പൊലീസ്, കോടതി, സർക്കാർ ആശുപത്രികൾ, തിരിച്ചറിയൽ രേഖകൾക്കുള്ള അപേക്ഷ, പൊതു ഉപയോഗ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള സേവനങ്ങളാണ് സർവേയ്ക്ക് വിധേയമാക്കിയത്. കംബോഡിയയും ഇന്തോനേഷ്യയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ജപ്പാനും മാലിദ്വീപുമാണ് അഴിമതി കുറഞ്ഞ രാജ്യങ്ങൾ. പരിചയം വഴി സേവനങ്ങൾ നേടിയെടുക്കുന്നതിലും ഇന്ത്യയാണ് മുന്നിൽ. തിരിച്ചടി ഭയന്ന് ഇന്ത്യക്കാർ അഴിമതി വിവരങ്ങൾ മറച്ചു വയ്‌ക്കുന്നുണ്ടെന്നും സർവെയിൽ കണ്ടെത്തി. കഴിഞ്ഞ ജൂൺ മുതൽ സെപ്‌തംബർ വരെ ഇന്ത്യ അടക്കം 17 രാജ്യങ്ങളിൽ 20,000 ആളുകളിൽ നടത്തിയ സർവെയുടെ റിപ്പോർട്ടാണ് പുറത്തുവന്നത്. ഏഷ്യൻ ട്രാൻസ്‌പാരൻസി ഇന്റർനാഷണൽ ജനുവരിയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ ലോകത്തെ 180 രാജ്യങ്ങളിൽ അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ 80-ാം സ്ഥാനത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |