ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗാന്ധി സ് ക്വയർ എന്നു പേരിട്ടു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കിയാണ് മറ്റൊരു പ്രധാന താരം. ഛായാഗ്രഹണം റോബി വർഗീസ് രാജ് നിർവഹിക്കുന്നു. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ഗാന്ധി സ്ക്വയർ നിർമിക്കുന്നത്. ഡിസംബർ ആദ്യം പാലയിൽ ചിത്രീകരണം ആരംഭിക്കും. അമർ അക്ബർ അന്തോണിക്കുശേഷം ജയസൂര്യ വീണ്ടും നാദിർഷ ചിത്രത്തിന്റെ ഭാഗമാകുകയാണ്.അതേസമയം രഞ്ജിത് ശങ്കർ - ജയസൂര്യ ചിത്രം സണ്ണി കൊച്ചിയിൽ പൂർത്തിയായി.ഒരു സംഗീതജ്ഞന്റെ വേഷമാണ് സണ്ണിയിൽ ജയസൂര്യയ്ക്ക്. ശ്രിത ശിവദാസാണ് മറ്റൊരു താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |