കോട്ടയം: കളമശേരി ഗവ.മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവി പത്തനാട് മുണ്ടത്താനം ഡോ.ഇ.സി.ബാബുക്കുട്ടി (60) കൊവിഡ് ബാധിച്ച് മരിച്ചു. കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹം കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനുശേഷം മൃതദേഹം മുണ്ടത്താനത്തെ കുടുംബ വീട്ടിൽ സംസ്കരിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരനായിരുന്ന പരേതനായ ഇ.ടി ചെല്ലപ്പന്റെയും പരേതയായ പെണ്ണുകുഞ്ഞിന്റെയും മകനാണ്. ഭാര്യ ഡോ. ലത (അനസ്തേഷ്യ വിഭാഗം, ആലപ്പുഴ മെഡിക്കൽ കോളേജ്),ഏക മകൻ: ഡോ.ദീപക് ബാബു. ഡോ.ഇ.സി ഇന്ദിര, ശ്രീലത എന്നിവർ സഹോദരങ്ങളാണ്.
പിതാവ് ജോലി നോക്കിയിരുന്ന കോട്ടയം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുകയെന്നത് ഡോ.ബാബുക്കുട്ടിയുടെ സ്വപ്നമായിരുന്നു. കളമശേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചെങ്കിലും ചുമതലയേൽക്കുംമുൻപ് രോഗബാധിതനാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |