പുനലൂർ: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ലഹരി പകരാൻ സൂക്ഷിച്ചിരുന്ന 700 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പുനലൂരിലെ എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ചാലിയക്കര 16-ാം ഫില്ലിംഗിന് സമീപത്തെ കുട്ടി വനത്തിൽ ബാരൽ,കന്നാസ്,കലങ്ങൾ തുടങ്ങിയവയിൽ സൂക്ഷിച്ചിരുന്ന കോടയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇന്നലെ സന്ധ്യയോടെ പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.നസീറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വനത്തിനുളളിലെ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.പ്രിവന്റീവ് ഓഫീസർമാരായ ഷിഹാബുദ്ദീൻ, കെ.പി.ശ്രീകുമാർ, നിധീഷ്, റോബിൻ മാത്യൂ, സാബു തുടങ്ങിയവർ സി.ഐക്കൊപ്പം റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |