ചെങ്ങന്നൂർ: സോളാർ വിവാദത്തിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ താനാണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ അനാവശ്യമായ ആക്ഷേപവും ശുദ്ധകളവുമാണെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് നാട്ടുകാരിയായ പരാതിക്കാരി തന്നെ വന്നുകണ്ടത്. അവരുടെ പരാതികളും ബുദ്ധിമുട്ടുകളും പറഞ്ഞു. തന്റെ മാന്യത കൊണ്ടും രാഷ്ട്രീയ മര്യാദകൊണ്ടും പറഞ്ഞ വിഷയങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. തിരഞ്ഞെടുപ്പു സമയത്ത് കേസിൽ കുടുങ്ങും എന്ന സാഹചര്യത്തിൽ മുൻകൂർജാമ്യമെടുക്കുകയാണ് ചിലർ. ഗണേശ്കുമാർ എം.എൽ.എയുമായി തന്നെ ബന്ധപ്പെടുത്തി ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ടീയ ലക്ഷ്യമുണ്ട്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |