ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ പതിനൊന്ന് മണിയ്ക്ക് റേഡിയോ പരിപാടിയായ 'മൻ കി ബാത്തിലൂടെയാണ്' മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരും ട്യൂൺ ചെയ്യുക എന്നാണ് ഇന്നലെ രാത്രി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Do tune in tomorrow! #MannKiBaat pic.twitter.com/LVau1GQjKb
— Narendra Modi (@narendramodi) November 28, 2020
ഇന്ത്യയിൽ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്‌സിനുകളുടെ വികസന, നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മോദി മൻ കി ബാത്തിലൂടെ പങ്കുവച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |