സംഗീത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായാണ് ഗായിക അമൃത സുരേഷിനെ മലയാളി ആദ്യമായി പരിചയപ്പെടുന്നത്. ശേഷം തന്റെ മികച്ച ഗാനാലാപനങ്ങളിലൂടെ മലയാളി സംഗീത പ്രേമികളുടെ പ്രിയ ഗായികമാരിൽ ഒരാളായി അമൃത ഉയരുകയായിരുന്നു. പിന്നീട് 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോയിലൂടെയും അമൃത പ്രേക്ഷകരുടെ മുമ്പിലേക്കെത്തുകയുണ്ടായി. സഹോദരി അഭിരാമിയുമായി ആരംഭിച്ച അമൃതയുടെ മ്യൂസിക് ബാൻഡും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഇതിനിടെയാണ് അമൃത റിയാലി ഷോ മത്സരാർത്ഥിയായിരുന്ന കാലത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. അമൃതയുടെ ആരാധികയും റിയാലിറ്റി ഷോ പ്രേക്ഷകയുമായ ഒരാളാണ് ഫേസ്ബുക്കിൽ പങ്കുവച്ച അമൃതയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കു താഴെ കമന്റുമായി എത്തിയത്.
കുറിപ്പ് വായിക്കാം:
'കുഞ്ഞേ 2007ലെ സ്റ്റാർ സിംഗർ പരിപാടിയിലാണ് ആദ്യമായി ഞാൻ കാണുന്നത്. ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനർജറ്റിക് ആയ ശബ്ദം കുറെ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. ഇടക്ക് കുഞ്ഞു അഭിരാമി സ്റ്റേജ് ൽ വന്നതും ഒക്കെ നല്ല ഓർമയുണ്ട്. ഒടുവിൽ അമൃത സംസാരിച്ച ആ എപിസോഡും. "എനിക്ക് ഈ കോസ്റ്റ്യൂം വാങ്ങി തന്നത് സുരേഷ് ഗോപി സർ ആണ് "എന്നും അദ്ദേഹത്തിന്റെ ഭാര്യ തിരഞ്ഞെടുത്ത ഡ്രസ് ആണ് ഇതെന്നും പറഞ്ഞത്.
ഒടുവിൽ ബാല ഗസ്റ്റ് ആയി എത്തിയ എപ്പിസോഡുകൾ. തുടർന്ന് എലിമിനേഷൻ റൗണ്ടിൽപുറത്തായപ്പോൾ കരഞ്ഞുകൊണ്ട് പ്രേക്ഷകരോട് "എനിക്ക് ഒരു എസ്.എം.എസ് എങ്കിലും അയക്കാമായിരുന്നില്ലേ "എന്നു ചോദിച്ചു പൊട്ടി കരഞ്ഞതും അമൃതയുടെ അമ്മ ബോധം മറഞ്ഞ് വീണതുമൊക്കെ. നേരിട്ട് അറിയില്ല കുട്ടിയെ എങ്കിലും ഒടുവിൽ ബാലയോടൊപ്പം ജീവിതം തുടങ്ങിയതും കണ്ടു. പിന്നീടുള്ളത് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ.
ഇത് ഒരു കുഞ്ഞനിയത്തിയോടായി പറയുന്ന പോലെയേ ഉള്ളു. ഉള്ളിൽ ഒരുപാട് സംഗീതം കൊണ്ട് നടക്കുന്ന കുട്ടിയല്ലേ. സംഗീതം ആർക്കും ഒരു വിധത്തിലും കഷ്ടം കൊടുത്തതായി കേട്ടിട്ടില്ല. എത്രയൊക്കെ ബോൾഡ് ആയി എന്നു പറഞ്ഞാലും നമ്മുടെയൊക്കെ ഉള്ളിൽ ഒരു ദുഃഖം ഒളിഞ്ഞു കിടക്കും. ഒന്നു മാത്രം പറയട്ടെ. ആരെയും ഇംപ്രസ് ചെയ്യാനോ, പക വീട്ടനോ ഉള്ളതാകരുത് ജീവിതം. സംഗീതം എന്നും കൂടെയുണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |