കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ ഗായിക വൈക്കം വിജയലക്ഷ്മിയെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. ഗായികയുടേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ചില പോസ്റ്റുകളായിരുന്നു ഇതിന് കാരണം. 'നിരാശ' തോന്നിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു ഏറെയും.
വൈക്കം വിജയലക്ഷ്മിയെ കുറച്ച് കാലമായി പൊതുയിടങ്ങളിൽ കാണാത്തതും, ഈ നിരാശ പോസ്റ്റുകളുമൊക്കയായതോടെ ആരാധകർക്ക് പല സംശയങ്ങളും ഉണ്ടായി. വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ? എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.
ഇപ്പോഴിതാ മകൾക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, വൈക്കത്തെ വീട്ടിൽ സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മിയുടെ പിതാവ്.കൊവിഡ് മൂലം പരിപാടികൾ നടക്കാത്തതിനാലാണ് അവളെ മുഖ്യധാരയിൽ കാണാത്തതെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും, സോഷ്യൽ മീഡിയയിൽ വേറെയാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |