വാഷിംഗ്‌ടൺ: കൊവിഡ് വാക്‌സിൻ പരീക്ഷണം ഫലപ്രദമെന്ന് കണ്ടെത്തിയതിന് പിന്നാലെ യു.എസ് യൂറോപ്യൻ ഏജൻസികളുടെ അനുമതി തേടാനൊരുങ്ങി മോഡേണ. പ്രായലിംഗ വ്യത്യാസമില്ലാതെ
വാക്‌സിൻ എല്ലാത്തരം ആളുകളിലും 100 ശതമാനം ഫലപ്രദമാണെന്നും മോഡേണ അവകാശപ്പെടുന്നു. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിഞ്ഞ രോഗികളിൽ വാക്‌സിൻ 100 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതായും കമ്പനി പറഞ്ഞു.
"ഏറെ ഫലപ്രദമായ ഒരു കൊവിഡ് വാക്‌സിൻ ഞങ്ങൾ വികസിപ്പിച്ചെടുത്തു.ഇതിന് ആധാരമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിൽ ഒരു പ്രധാനപങ്ക് വഹിക്കുമെന്ന് കരുതുന്നു." മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ ഡോ തൽ സാക്സ് പറഞ്ഞു. കൊവിഡ് വെെറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫലപ്രദമായ ഒരു വാക്‌സിൻ ഏറെ പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
95ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞ ഫൈസര്‍ വാക്സിന് പിന്നാലെ യു.എസിൽ നിന്നുള്ള രണ്ടാമത്തെ കൊവിഡ് വാക്‌സിനാണ് മോഡേണ.2020 അവസാനത്തോടെ 20 ദശലക്ഷം വാക്‌സിൻ ഡോസുകൾ തയ്യാറാക്കുമെന്നും മോഡേണ അറിയിച്ചു. അടിയന്തര ഉപയോഗത്തിനായി അനുമതി ആവശ്യപ്പെട്ട് ഫൈസര്‍ ഇതിനോട് അകം തന്നെ യു.എസ് യൂറോപ്യൻ ഏജൻസികളെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |