അശ്ലീല സിനിമകളിലൂടെ താരമായി ഷക്കീയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം റിലീസിനൊരുങ്ങുന്നു. 'ഷക്കീല' എന്നുതന്നെ പേരിട്ട ചിത്രത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമ ക്രിസ്മമസിന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
ചുവന്ന സാരിയുടുത്ത് ഷക്കീലയുടെ വേഷത്തിൽ കൈയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. 'ഈ വര്‍ഷം ക്രിസ്മസ് അൽപ്പം കൂടി ചൂടുള്ളതാകുന്നു' എന്ന അടിക്കുറിപ്പിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
ഈ വര്‍ഷം ആദ്യം സിനിമ പുറത്തിറക്കാനാണ് നിർമാതാക്കൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം തീയറ്ററിലൂടെയുള്ള റിലീസ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഷക്കീല'. ഷക്കീല തന്റെ 16ാം വയസിലാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിൽ നടി വേഷമിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |