ന്യൂഡൽഹി: കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും നടനും മക്കൾ നീതി മൈയ്യം പ്രസിഡന്‍റുമായ കമൽഹാസൻ. "അദ്ദേഹം(പ്രധാനമന്തി) കർഷകരെ ഒന്നു നോക്കുക മാത്രം ചെയ്യുക. അവരുമായ ചർച്ച നടത്തുക. തീർച്ചയായും അത് വേണം. രാജ്യത്തിന് അത് വളരെ അത്യാവശ്യമാണ്. കർഷകരെ അവഗണിക്കരുത്. " കമൽഹാസൻ പറഞ്ഞു.
'എനിക്ക് വയലിനിന്റെ ശബ്ദം ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ അല്ല. റോം കത്തുന്ന സമയത്ത് നിങ്ങൾക്ക് ഇപ്പോൾ വയലിൻ വായിക്കാൻ കഴിയില്ല.' കർഷകരുടെ പ്രക്ഷോഭം മോദി സർക്കാർ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കമൽഹാസൻ പറഞ്ഞു.
കാര്‍ഷിക ബില്ലിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെയേയും കമലഹാസൻ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക ബില്ലുകളെ പിന്തുണച്ചതോടെ എ.ഐ.എ.ഡി.എം.കെ തമിഴ്‌നാട്ടിലെ കര്‍ഷകരെ വഞ്ചിച്ചെന്ന് കമല്‍ഹാസൻ ആരോപിച്ചു. വിവാദ കാര്‍ഷികബില്ലുകൾ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ അധികാരങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും ഇത് ക്ഷാമത്തിലും വിലക്കയറ്റത്തിലുമെത്താമെന്നും കമല്‍ഹാസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |