തിരുവനന്തപുരം: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രിസ്ഥാനത്ത് തുടരാൻ തോമസ് ഐസക്കിന് അർഹതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അല്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കിൽ ഉടൻ രാജി വയ്ക്കണം. തോമസ് ഐസക്കിനെ അദ്ദേഹത്തിന്റെ പാർട്ടിയും കൈ വിട്ടു. മുഖ്യമന്ത്രിയും പാർട്ടിയും കൈവിട്ട നിലയ്ക്ക് അദ്ദേഹത്തിനെങ്ങനെ മന്ത്രിസഭയിൽ തുടരാനാവും?. കഴിഞ്ഞ രണ്ട്- മൂന്ന് ദിവസമായി വിജിലൻസിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. പരസ്യമായി മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനർത്ഥം ആ മന്ത്രിയിൽ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. കെ.എസ്.എഫ്.ഇ റെയ്ഡിൽ ആർക്കാണ് വട്ടെന്ന പഴയ ചോദ്യത്തിൽ തോമസ് ഐസക് ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |