കണ്ണൂർ: മുഖ്യമന്ത്രി പറഞ്ഞാൽ അതുതന്നെയാണ് അവസാന വാക്കെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു . കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ല. റെയ്ഡ് എന്നു പറഞ്ഞാൽ റെയ്ഡ് ആകുമോ. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ല. ധനമന്ത്രിക്ക് ഒരു അസംതൃപ്തിയുമില്ല. ചിലപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് ലേശം അസംതൃപ്തിയുണ്ടാകും. അത് കുറച്ച് നിന്നോട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.