കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് സംസ്ഥാന സർവീസിൽ നിന്നുള്ളവർക്കും മത്സരപ്പരീക്ഷകളിലൂടെ നേരിട്ടുള്ള നിയമനമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ സർവീസിൽ നിന്നുള്ളവരുടെ നിയമനത്തിനും സംവരണനയം നടപ്പാക്കി സർക്കാർ കൊണ്ടുവന്ന ഭേദഗതിച്ചട്ടം നിയമാനുസൃതമാണെന്ന് കോടതി വ്യക്തമാക്കി. സർവീസിലേക്ക് സംവരണത്തിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവർക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് വരുമ്പോൾ വീണ്ടും സംവരണാനുകൂല്യം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് നിരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |