ശാസ്താംകോട്ട: കുടുംബകലഹത്തിന്റെ പേരിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിളയിൽ സുരേന്ദ്ര (60) നെയാണ് ആക്രമിച്ചത്.തൊടിയൂർ വില്ലേജിൽ വേങ്ങറ തടത്തിവിളയിൽ ഹരികുട്ടൻ (25),ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ പനന്തറ കോളനി കൈലാസത്തിൽ അനന്തു (22-ചാത്തൻ) എന്നിവരാണ് പിടിയിലായത്.സംഭവത്തിൽ സുരേന്ദ്രന്റെ ഭാര്യ ഉൾപ്പടെ മൂന്ന് പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശൂരനാട് സി.ഐ. എ.ഫിറോസ്,എസ്.ഐ. പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.