തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും മുമ്പ് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് പരിഗണിക്കാൻ നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ യോഗം ചേരും. മറ്റ് ചില വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ ചേരാനിരുന്ന യോഗം ബുറേവി കാരണം അവധി പ്രഖ്യാപിച്ചതിനാൽ മാറ്റിവയ്‌ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായാൽ തൊട്ടടുത്ത ദിവസം തന്നെ ചേരാനാണ് സമിതി ആലോചിക്കുന്നത്. ജനുവരിയിലോ ഫെബ്രുവരിയിലോ ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പ് തീരുമാനമെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതി നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |