കോഴിക്കോട്: ആഗ്രയിൽ നിന്ന് കടത്തിയ 510 ഗ്രാം ചരസുമായി പുതിയങ്ങാടി സ്വദേശി റാഷീബിനെ (34) എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിടികൂടി. ഇതിന് ഏതാണ്ട് 25 ലക്ഷം രൂപ വില വരും. ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ഇന്നലെ പുലർച്ചെ മംഗള എക്സ്‌പ്രസിൽ കോഴിക്കോട്ട് ഇറങ്ങിയ യുവാവ് വിതരണത്തിനായി കൊണ്ടുപോകും വഴി ലിങ്ക് റോഡിൽ വച്ചാണ് പിടിയിലായത്. എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. സാമ്പത്തികപ്രശ്നം തീർക്കാൻ മയക്കുമരുന്ന് ശൃംഖലയിൽ ആദ്യമായി കണ്ണി ചേർന്നതാണെന്നാണ് മൊഴി. എക്സൈസ് സംഘം ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.
എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി, കെ. രാജീവ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |