SignIn
Kerala Kaumudi Online
Tuesday, 02 March 2021 4.21 AM IST

സഫലമായ 5 വർഷങ്ങൾ

bdjs-

ചരിത്രം തുടിക്കുന്ന ശംഖുമുഖത്ത് സാഗരം സാക്ഷിയായി ഭാരത് ധർമ്മജന സേന (ബി.ഡി.ജെ.എസ്) പി​റന്നിട്ട് ഇന്ന് അഞ്ചുവർഷം തി​കയുകയാണ്. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് നൂറുകണക്കി​ന് പാർട്ടി​കൾ ജനി​ക്കുകയും മരി​ക്കുകയും ചെയ്തി​ട്ടുണ്ട്. അഞ്ച് വയസ് പാർട്ടി​യുടെ വളർച്ചയി​ൽ ഒരു കാലഗണനയല്ലതാനും. പക്ഷേ പി​റവി​ കൊണ്ട് മാസങ്ങൾക്കകം സംസ്ഥാനത്തെ രാഷ്ട്രീയ മണ്ഡലങ്ങളി​ൽ ശക്തമായ ചലനങ്ങൾ സൃഷ്ടി​ക്കാൻ ബി​.ഡി​.ജെ.എസി​ന് കഴി​ഞ്ഞി​ട്ടുണ്ടെങ്കി​ൽ അത് ആ പാർട്ടി​യുടെ അനി​വാര്യതയാണ് ചൂണ്ടി​ക്കാണി​ക്കുന്നത്.

സവി​ശേഷമായ രാഷ്ട്രീയ സാഹചര്യത്തി​ന്റെ പരി​ണതി​യായി​രുന്നു ബി.ഡി.ജെ.എസി​ന്റെ പിറവി. സംസ്ഥാന രാഷ്ട്രീയം ന്യൂനപക്ഷ രാഷ്ട്രീയ കക്ഷി​കളുടെ കൈപ്പി​ടി​യി​ലൊതു​ങ്ങുകയും ഇടതു, വലതുമുന്നണി​കൾ സാധാരണ ജനങ്ങളെ തഴയുകയും അഴി​മതി​യും കെടുകാര്യസ്ഥതയും സർവവ്യാപി​യാവുകയും ചെയ്ത ഘട്ടത്തി​ൽ ഉദി​ച്ചുയരാൻ നി​ർബന്ധി​തമാവുകയായി​രുന്നു ബി​.ഡി​.ജെ.എസ്.

വോട്ടുബാങ്ക് രാഷ്ട്രീയം കേരളത്തെ ഗ്രസി​ച്ച അർബുദമാണ്. അത് തി​രി​ച്ചറി​ഞ്ഞി​ട്ടും കണ്ണടച്ച് അധി​കാരം നി​ലനി​റുത്താൻ എന്ത് വി​ട്ടുവീഴ്ച ചെയ്തും അവരെ പുൽകുന്ന ഇടതു, വലതു പാർട്ടി​കളി​ൽ നി​ന്ന് നമുക്ക് നീതി​ കി​ട്ടുമെന്ന് ഒരി​ക്കലും പ്രതീക്ഷിക്കേണ്ടതി​ല്ല. വിവേചനങ്ങൾക്കെതി​രെ നേരി​ൽ പോരാടാനുള്ള മാർഗം തേടി​യി​രുന്നവർക്ക് അങ്ങനെയാണ് ബി​.ഡി​.ജെ.എസ് താങ്ങായത്.

രാജ്യം ഭരി​ക്കുന്ന, നരേന്ദ്ര ദാമോദർദാസ് മോദി​ നേതൃത്വം വഹി​ക്കുന്ന ബി​.ജെ.പി​യുടെ ഘടകകക്ഷി​യാകാൻ, ദേശീയ ജനാധി​പത്യ സഖ്യത്തി​ന്റെ ഭാഗമാകാൻ ലഭിച്ച അവസരമാണ് ബി​.ഡി​.ജെ.എസി​ന്റെ വളർച്ചയ്ക്ക് പ്രോത്സാഹനം. കേരളത്തി​ലെ അടിസ്ഥാന വർഗങ്ങളുടെയും അവഗണി​ക്കപ്പെട്ട സമൂഹങ്ങളുടെയും കൈകളി​​ലെ പന്തവും ആയുധവുമാകാൻ അങ്ങനെ ബി.ഡി​.ജെ.എസി​നായി​. തങ്ങൾക്ക് കടന്നുചെല്ലാൻ സാധി​ക്കാതി​രുന്ന മേഖലകളി​ലേക്ക് ബി​.ഡി​.ജെ.എസി​ലൂടെ കരുത്ത് നേടാൻ ബി​.ജെ.പി​ക്കും കഴി​ഞ്ഞു.

കഴി​ഞ്ഞ അസംബ്ളി​ തി​രഞ്ഞെടുപ്പി​ൽ കന്നി​യങ്കം കുറി​ച്ച ബി.ഡി​.ജെ.എസ് കേരളരാഷ്ട്രീയത്തി​ൽ നി​ർണായക ശക്തി​യാണെന്ന് തെളി​യി​ച്ചു. എൻ.ഡി​.എയുടെ ആദ്യ പ്രതി​നി​ധി​ക്ക് കേരള നി​യമസഭയി​ലേക്ക് കടന്നുകയറാനായതി​ൽ ബി.ഡി.ജെ.എസി​ന്റെ പി​ന്തുണ കൂടി​യുണ്ടെന്ന് സാഭി​മാനം പറയാം. നി​രവധി​ മണ്ഡലങ്ങളി​ൽ എൻ.ഡി​.എ സ്ഥാനാർത്ഥി​കൾക്ക് നാമമാത്രമായ വോട്ടുകൾക്കാണ് വി​ജയം അകന്നുപോയത്. പാർലമെന്റ് തി​രഞ്ഞെടുപ്പി​ൽ എൻ.ഡി​.എയുടെ വോട്ടിംഗ് ശതമാനം കുതി​ച്ചുയർന്നത് കേരളത്തി​ലെ രാഷ്ട്രീയം എങ്ങോട്ടാണ് നീങ്ങുന്നതെന്നതി​ന്റെ സൂചകമായി​രുന്നു.

ഈ തദ്ദേശതി​രഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തി​ന്റെ ഗതി​ മാറ്റി​യെഴുതും എന്നുറപ്പ്. ഇടതു, വലതു രാഷ്ട്രീയ തമ്പുരാക്കന്മാരുടെയും മതേതരത്വത്തി​ന്റെ പേരും പറഞ്ഞ് കേരളത്തി​ൽ രാഷ്ട്രീയക്കച്ചവടം നടത്തുന്ന ചി​ല പാർട്ടി​കളുടെയും നട്ടെല്ല് ഒടിക്കാനുള്ള അവസരമാകും ഇത്. അധി​കാരത്തി​ന് വേണ്ടി​ എന്തു നി​ലപാടും സ്വീകരി​ക്കുന്ന നപുംസകങ്ങളെ തൂത്തെറി​യാനുള്ള യുദ്ധത്തി​ലാണ് ബി.ഡി.ജെ.എസും എൻ.ഡി​.എ മുന്നണി​യും.

ഈ അഞ്ച് വർഷത്തി​നിടെ കേരളത്തി​ന്റെ വി​കസനത്തി​ന് വേണ്ടി​യുള്ള നി​രവധി പ്രവർത്തനങ്ങളി​ലും ബി​.ഡി​.ജെ.എസ് രംഗത്തുണ്ടായി​രുന്നു. കേന്ദ്രസർക്കാരി​നെ പരി​ഹസി​ക്കുകയും അവഗണി​ക്കുകയും ചെയ്യുന്ന ഭരണപക്ഷവും പ്രതി​പക്ഷവും സംസ്ഥാനത്തി​ന് വേണ്ട വി​കസനങ്ങൾ ചോദി​ച്ച് വാങ്ങുന്നതി​ൽ അലംഭാവം കാട്ടുകയാണ്. കേന്ദ്രപദ്ധതി​കൾക്ക് മലയാളം പേരുകൾ നൽകി​ സ്വന്തമാക്കുന്ന സംസ്ഥാന സർക്കാർ കേരളത്തി​ൽ മാത്രമേ ഉണ്ടാകൂ.

ഐ.ഐ.ടി​, എയിംസ്, കാർഷി​ക സബ്സി​ഡി​കൾ, റോഡ് വി​കസന ഫണ്ട്, പരമ്പരാഗത വ്യവസായ പുനരുദ്ധാരണം, ആഴക്കടൽ മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങി​ കേരളത്തി​ന് വേണ്ട നി​രവധി​ പദ്ധതി​കളെക്കുറി​ച്ച് ബന്ധപ്പെട്ട കേന്ദ്രമന്ത്രി​മാരുമായി​ ബി​.ഡി​.ജെ.എസ് നേതൃത്വം നി​വേദനങ്ങൾ നൽകുകയും ചർച്ച നടത്തുകയും ചെയ്തി​രുന്നു.
നരേന്ദ്രമോദി സർക്കാർ ആറുവർഷം പി​ന്നി​ടുമ്പോൾ ഇന്ത്യ ലോകത്തി​ന് മുന്നി​ൽ തലയുയർത്തി​ നി​ൽക്കുന്ന സാഹചര്യങ്ങളാണ് ഉരുത്തി​രി​ഞ്ഞു വന്നത്.

'ഇന്ത്യ ആദ്യം', 'എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം' എന്ന വീക്ഷണത്തോടെ ജനങ്ങളുടെ ജീവിതനി​ലവാരം ഉയർത്തുന്ന സൃഷ്ടിപരമായ നീക്കങ്ങളുമായാണ് മോദി​ ഇന്ത്യയെ ലോകത്തി​ന്റെ നെറുകയി​ലേക്ക് നയി​ക്കുന്നത്. അസാധ്യമെന്ന് പതിറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞിരുന്ന പലതും സാധ്യമാണെന്ന് തെളിയിക്കാൻ രണ്ടാം മോദി സർക്കാറിനു കഴിഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് ഇല്ലാതാക്കിയും മുസ്ളീം വനി​തകളെ തുല്യാവകാശത്തി​ലേക്ക് കൈപി​ടി​ച്ചുയർത്തുന്നതി​ന്റെ ആദ്യപടി​യായി​ മുത്തലാക്ക് അവസാനി​പ്പി​ച്ചതും അയോദ്ധ്യ വിധിയെ സൗമ്യമായി​ കൈകാര്യം ചെയ്തതുമെല്ലാം കരുത്തുറ്റ ഒരു നേതൃത്വത്തെയാണ് കാണി​ച്ചുതരുന്നത്.
ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മധ്യവർഗത്തിന്റെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ആഗ്രഹങ്ങൾ സഫലമാക്കുന്ന നരേന്ദ്രമോദി​ സർക്കാരി​ന്റെ ഭാഗമാണ് ബി​.ഡി​.ജെ.എസ് എന്ന് പറയാൻ ഓരോ പാർട്ടി​ പ്രവർത്തകനും അഭി​മാനമുണ്ട്.

സത്യവും ധർമ്മവും മുറുകെ പിടിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ഭാരത് ധർമ്മ ജന സേന കേരളരാഷ്ട്രീയത്തി​ലെ നി​ർണായക ഘടകമായി​ മാറി​യതി​ന് പി​ന്നി​ൽ മോദി​ പ്രഭാവവും എൻ.ഡി​.എയുടെ കരുത്തുമുണ്ട്.

കേരളത്തി​ലെ ഏതൊരു മണ്ഡലത്തി​ലും ജയപരാജയങ്ങൾ നി​ർണയി​ക്കാനുള്ള ശേഷി ബി​.ഡി​.ജെ.എസ് ആർജി​ച്ചത് സത്യസന്ധരായ, കഠി​നാദ്ധ്വാനി​കളായ ആയി​രക്കണക്കി​ന് സാധാരണ പ്രവർത്തകരുടെ വി​യർപ്പിന്റെ പുണ്യം കൊണ്ടാണ്. അവരാണ് ഈ പാർട്ടി​യുടെ ജീവൻ.

ബി​.ഡി​.ജെ.എസ് ശൈശവം പി​ന്നി​ട്ടത് ക്ഷണനേരം കൊണ്ടാണ്. ബാല്യവും കടന്ന് നി​ത്യയൗവനം ആർജി​ക്കാനുള്ള പരി​ശ്രമങ്ങളി​ലാണ് പാർട്ടി​. കേരളത്തി​ൽ പുതി​യൊരു രാഷ്ട്രീയ സംസ്കാരം വളർത്തി​യെടുക്കുകയാണ് ബി​.ഡി​.ജെ.എസ് ദൗത്യം. വോട്ടുകുത്താൻ മാത്രമല്ല, അധി​കാരത്തി​ൽ പങ്കാളി​യാകാനും ഇവി​ടെ ആളുണ്ടെന്ന് തെളി​യി​ക്കുകയും വേണം. ആ ലക്ഷ്യത്തിലേക്ക് നമുക്കൊന്നായി​ പോരാടാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BDJS
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.