ആലപ്പുഴ:സൂംബയിൽ ചിലർ ഉയർത്തുന്ന വിവാദങ്ങളോട് സർക്കാർ മുട്ടിൽ ഇഴയുന്ന സമീപനം സ്വീകരിക്കുന്നത് ലജ്ജാകരമാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുട്ടികൾ നൃത്തം ചെയ്യുന്നതിൽ പോലും മതവൈരം കാണുന്ന വർഗീയ കോമരങ്ങൾ നവോഥാന കേരളത്തിന് അപമാനമാണ്. ഇവരെ ഒളിഞ്ഞും തെളിഞ്ഞും വെള്ളവും വളവും നൽകി പോറ്റുന്നത് സർക്കാരാണ്.സർക്കാർ ഭൂരിപക്ഷ സമുദായങ്ങൾക്കും ന്യൂനപക്ഷമായ ക്രിസ്ത്യൻ മതവിശ്വാസികൾക്കും ദുരിതക്കയമാണ് സമ്മാനിക്കുന്നത്.ആരോഗ്യരംഗത്തെ ശോച്യാവസ്ഥയ്ക്ക് കാരണഭൂതയായ മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എല്ലാ പഞ്ചായത്തുകളിലും യോഗയും ധ്യാനവും ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാനും തീരുമാനമായി.കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ജി.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.അരയാക്കണ്ടി സന്തോഷ് സംഘടനാ റിപ്പോർട്ടിംഗ് നടത്തി.അഡ്വ.സിനിൽ മുണ്ടപ്പള്ളി,അഡ്വ.പി.എസ്.ജ്യോതിസ്,തമ്പി മേട്ടുതറ,അഡ്വ.സംഗീത വിശ്വനാഥൻ,അനിരുദ്ധ് കാർത്തികേയൻ,എ.ബി.ജയപ്രകാശ്,കെ.എ.ഉണ്ണിക്കൃഷ്ണൻ, എ.എൻ.അനുരാഗ്,രാജേഷ് നെടുമങ്ങാട്,ഡി.പ്രേംരാജ്,പച്ചയിൽ സന്ദീപ്,ആലുവിള അജിത്ത്,ഷീബ,അനീഷ് പുല്ലുവേലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |