മോസ്കോ: കാമുകി ഒരാഗ്രഹം പറഞ്ഞാൽ കണ്ണും പൂട്ടി സാധിച്ച് കൊടുക്കുന്നവരാണ് മിക്ക കാമുകന്മാരും. എന്നാൽ, റഷ്യൻ സ്വദേശിയും കോടീശ്വരനുമായ വിക്ടർ മാർട്ടിനോവ് കാമുകിയുടെ ആഗ്രഹം സഫലീകരിച്ച് കൊടുത്ത കഥ കേട്ട് വാ പൊളിച്ചിരിക്കുകയാണ് റഷ്യക്കാർ.
കാമുകിയോടൊപ്പം ഉക്രെയ്ന്റെ ഭാഗമായ ക്രിമിയൻ ഉപദ്വീപിലാണ് അദ്ദേഹം വിനോദ യാത്രക്ക് പോയത്.എന്നാൽ, ക്രിമിയയിൽ എത്തിയപ്പോൾ കാമുകിക്ക് ഒരാഗ്രഹം. മക്ഡൊണാൾഡ്സിന്റെ ബർഗറും, ഫ്രെഞ്ച് ഫ്രൈസും കഴിക്കണം. എന്നാൽ, ക്രിമിയയിൽ മക്ഡൊണാൾഡ്സ് ഷോപ്പ് ഇല്ല. പിന്നെ എന്ത് ചെയ്യും . ഒന്നും ആലോചില്ല, 724 കിലോമീറ്റർ അകലെയുള്ള മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിലേക്ക് ഹെലികോട്പടറിൽ പറന്നു.
ദക്ഷിണ റഷ്യയിലെ ക്രാസ്‌നോദാറിൽ പോയി ആണ് അവർ ഭക്ഷണം കഴിച്ചത്. വയറുനിറയെ ബർഗറും, ഫ്രെഞ്ച് ഫ്രൈസും കഴിച്ച് ക്രിമിയയിൽ തിരിച്ചെത്തി. 4851 രൂപയുടെ ഭക്ഷണം കഴിക്കാനാണ് വിക്ടർ 1.98 ലക്ഷം രൂപ ചെലവാക്കിയത്. ക്രിമിയയിലെ ബ്ലാക്ക് സീ റിസോർട്ടിൽ സ്വകാര്യ ആഡംബര കപ്പലിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. 2014ൽ റഷ്യൻ സർക്കാർ ക്രിമിയൻ ഉപദ്വീപ് ഏറ്റെടുത്ത ശേഷം അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും മക്‌ഡൊണാൾഡ്‌സിന് പ്രവർത്തിക്കാൻ ഇവിടെ അനുമതി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |