തൃശൂർ: തളിക്കുളം തമ്പാൻ കടവിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ വളളം മറിഞ്ഞ് കാണാതായ നാലുപേരെയും കണ്ടെത്തി. തമ്പാൻ കടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ (60), കുട്ടൻ പാറൻ സുബ്രഹ്മണ്യൻ (60) അറക്കവീട്ടിൽ ഇക്ബാൽ (50) ചെമ്പനാടൻ വിജയൻ (55) എന്നിവരെയാണ് രക്ഷിച്ചത്.
ഡ്രോൺ ഉപയോഗിച്ചുളള തെരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ കരയ്ക്കെത്തിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പറശിനിക്കടവ് മുത്തപ്പൻ എന്ന ഫൈബർ വളളത്തിൽ നാല് പേർ മത്സ്യ ബന്ധനത്തിനിറങ്ങിയത്. രാവിലെ എട്ടരയോടെയാണ് വളളം മുങ്ങിയതായി മറ്റ് മത്സ്യത്തൊഴിലാളികൾക്ക് വിവരം ലഭിച്ചത്.
വളളത്തിലുളളവർ തന്നെയാണ് കരയിലേക്ക് വിവരമറിയിച്ചത്. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കരയിൽ നിന്നും 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് വളളം മുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |