ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് ഇ-തപാൽവോട്ട് അനുവദിക്കുന്നതിൽ വിദേശകാര്യ മന്ത്രാലയത്തിന് അനുകൂല നിലപാട്. ഇ-തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തണമെന്ന ശുപാർശയെ അനുകൂലിച്ച് വിദേശകാര്യമന്ത്രാലയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായും മതിയായ ചർച്ച നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ പ്രവാസി സംഘടനകളുമായും മറ്റും മന്ത്രാലയങ്ങളുമായും കൂടിക്കാഴ്ച നടത്തും.നിലവിലെ വോട്ടർപട്ടികയിൽ 1.17 ലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. വോട്ടർപട്ടികയിലുള്ള പ്രവാസികൾ അവരുടെ മണ്ഡലത്തിൽ നേരിട്ടെത്തി വോട്ട് ചെയ്യണമെന്നതാണ് നിലവിലെ ചട്ടം. അതിന് പകരം പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യത്ത് നിന്ന് ഇ- പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന ശുപാർശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു.
ഏപ്രിൽ -മേയ് മാസങ്ങളിൽ കേരളം,അസാം, പശ്ചിമബംഗാൾ,തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് നടപ്പാക്കാമെന്നും കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |