തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കായി പൈതൃകം വെബ്പോർട്ടൽ വികസിപ്പിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. ഇതിൽ രജിസ്റ്റർ ചെയ്ത് തങ്ങൾക്ക് വൈദഗ്ദ്ധ്യമുള്ള മേഖലകളെപ്പറ്റി വിവരങ്ങൾ നൽകാം. പ്രായമായവരുടെ ഇടയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനായി ഐ.ടി @ എൽഡേർലി പ്രോഗ്രാമും ആവിഷ്കരിക്കും.
സർക്കാർ അധികാരമേറ്റതു മുതൽ നിരവധി വെല്ലുവിളികൾ നേരിട്ടു. ആറ് ലക്ഷത്തോളം പ്രവാസികളുടെ തിരിച്ചുവരവ് വിദേശനിക്ഷേപ വരവിന് വിഘാതമുണ്ടാക്കി. കൊവിഡ് മഹാമാരിയുൾപ്പെടെ വെല്ലുവിളി ഏറ്റെടുത്ത്, ലോക്ക് ഡൗൺ കാലയളവിൽ വിശന്നിരിക്കുന്ന ഒരാൾ പോലുമുണ്ടാകരുതെന്ന വാഗ്ദാനം നിറവേറ്റി. 20,000 കോടിയുടെ പാൻഡമിക് റിലീഫ് പാക്കേജ് പ്രഖ്യാപിച്ച പ്രഥമ സംസ്ഥാനം. നൂറുദിന കർമ്മപരിപാടിയിൽ 1,16,440 തൊഴിലവസരങ്ങളുണ്ടാക്കി.
ചില കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതമുണ്ടാക്കുന്നു. ഇത് സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തിയെന്നും ഗവർണർ പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ
മുൻതടവുകാരുമായും വനിതാ കുറ്റവാളികളുമായും സാമൂഹ്യ ഇടപെടലിന് പരിവർത്തനം പദ്ധതി
സംരംഭകത്വ പ്രോത്സാഹനത്തിന് ചീഫ് മിനിസ്റ്റേഴ്സ് എന്റർപ്രണർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാം
വർഷംതോറും 1000 യൂണിറ്റുകൾക്ക് ഇതുവഴി സാമ്പത്തികസഹായം
വിദ്യാർത്ഥികൾക്ക് കെ.എസ്.എഫ്.ഇ സഹായത്തോടെ കുടുംബശ്രീ വക 2000 ലാപ്ടോപ്പ്
സുഭിക്ഷകേരളം പരിപാടിയെ ബഡ്ജറ്റ് വിഹിതത്തോടെ പ്രത്യേക സ്കീമാക്കും
പുതിയ കാലിത്തീറ്റ നിയമം. ഉൾനാടൻ മത്സ്യകൃഷി വിപുലപ്പെടുത്തും
വേലിയേറ്റരേഖയ്ക്ക് 50 മീറ്ററിനകത്ത് താമസിക്കുന്ന 18,685 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും
കാർഷിക സംസ്കരണ വ്യവസായ സംരംഭകർക്ക് കേരളബാങ്കിന്റെ ധനസഹായം
വ്യവസായ വകുപ്പിന്റെ നിക്ഷേപസൗഹൃദ പരിപാടി. മിനറൽസ് ആൻഡ് മെറ്റൽസിൽ റിസർച്ച് സെന്റർ
അടുത്ത അദ്ധ്യയനവർഷം 1 മുതൽ 7വരെ ക്ലാസിലുള്ളവർക്ക് കൈത്തറി യൂണിഫോം
സൗജന്യ ഇന്റർനെറ്റിനായി 2000 പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകൾ
ടൂറിസം ജീവനക്കാർക്ക് സഹകരണ ബാങ്കുമായി ചേർന്ന് വായ്പാ പലിശയിളവ്
തിരുവനന്തപുരം നഗരത്തിൽ ഡീസൽരഹിത ബസുകൾ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും
സർക്കാർ കോളേജുകളിൽ ക്ലാസ് മുറികൾ ഡിജിറ്റൈസ് ചെയ്യും
സർവകലാശാലകളെ രാജ്യത്തെ ഉന്നത റാങ്കിംഗിലെത്തിക്കും
ഐ.ടി.ഐകളിൽ നിർമ്മാണകേന്ദ്രം ആരംഭിക്കാൻ സമ്പാദ്യപദ്ധതി
തോട്ടം തൊഴിലാളികൾക്ക് പ്രത്യേക ഭവനപദ്ധതി
സുഭിക്ഷകേരളം ഹോട്ടലുകൾ എല്ലാ ജില്ലകളിലും
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കുടുംബശ്രീ വഴി സമഗ്രപരിപാടി
പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 42000 പേർക്ക് 700കോടി നൽകും
ഭിന്നശേഷിക്കാർക്കായി അനാമയം ഇൻഷ്വറൻസ് പദ്ധതി
പഞ്ചായത്തുകൾക്കായി ലാൻഡ് യൂസ് ഡിസിഷൻ മോഡൽ
ട്രഷറി നവീകരണം പൂർത്തിയാക്കും.
സമഗ്ര റവന്യു പോർട്ടൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |