തിരുവനന്തപുരം: കഴിഞ്ഞ വർഷം ജനുവരി ഒന്നിന് ശേഷം കേരളത്തിലെത്തി കൊവിഡ് കാരണം വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാനാകാത്ത പ്രവാസികൾക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ സഹായം നൽകാൻ 25 കോടി രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നോർക്ക റൂട്ടിന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ 58.5 കോടി അനുവദിച്ചിരുന്നു.
നാവിക അക്കാഡമിക്ക് ഭൂമി
കാസർകോട് ഹോസ്ദുർഗ് താലൂക്കിൽ സൗത്ത് തൃക്കരിപ്പൂർ വില്ലേജിൽ 33.7 ആർ ഭൂമി ഏഴിമല നാവിക അക്കാഡമിക്ക് ബോട്ട് ഷെഡ് നിർമ്മാണത്തിന് പതിച്ചു നൽകും.
ഇടയാറിലെ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്‌കരണ പ്ലാന്റിലേക്ക് 40 തസ്തികകൾ സൃഷ്ടിക്കും.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ ഓഫീസർമാരുടെ ശമ്പളം 2017 ഏപ്രിൽ ഒന്ന് മുതൽ അഞ്ചുവർഷത്തേക്ക് പരിഷ്‌കരിക്കും.
ഓൺലൈൻ പരസ്യനിരക്ക് പരിഷ്‌കരിക്കും
ഓൺലൈൻ മാദ്ധ്യമങ്ങളുടെ പരസ്യനിരക്ക് പരിഷ്‌കാരം പഠിച്ച സമിതിയുടെ ശുപാർശകൾ അംഗീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |