തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് പ്രവേശന നിയന്ത്രണ ഉപാധി (ആക്സസ് കൺട്രോൾ സിസ്റ്റം) കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെൽട്രോൺ മുഖേന നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗപരിമിതർക്കു കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആർ.എൽ സൗജന്യമായാണ് സാങ്കേതിക സഹായം നൽകുന്നത്.