ചേലക്കര: അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കി വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് രണ്ടു പേരെ വനപാലകർ പിടികൂടി. കുറുമല വട്ടുളി പൊത്തനാൽ വീട്ടിൽ കുര്യൻ (77), തോട്ടത്തിൽ വീട്ടിൽ സുദേവൻ (58) എന്നിവരെ അകമല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ( ഇൻ ചാർജ് ) കെ. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കാട്ടുപന്നിയുടെ 25 കിലോയോളം ഇറച്ചിയും, കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |