തിരുവനന്തപുരം: സംസ്ഥാനത്ത് കൂളിംഗ് പേപ്പർ, കർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്, ഹൈക്കോടതി, സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് പേപ്പർ, കർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് ഓപ്പറേഷൻ സ്‌ക്രീൻ ആസൂത്രണം ചെയ്തിരിക്കുന്നത്. നാളെ മുതൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തും.
ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകളും, വിൻഡോയിൽ കർട്ടനിട്ട കാറുകൾ എന്നിവയ്ക്കെതിരെ നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്താനാണ് ട്രാൻസപോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ- ചെല്ലാൻ വഴിയാകും പെറ്റി ചുമത്തുക. നിയമലംഘനം നടത്തിയ വാഹനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നാളെ മുതൽ പരിശോധന തുടങ്ങണമെന്നും ട്രാൻസപോർട്ട് കമ്മീഷണറുടെ ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |