ന്യൂഡൽഹി: 'നിങ്ങൾക്ക് ഈ മഹത്തായ പട്ടണം തിരിച്ചറിയാൻ കഴിയുമോ?’ ഒരു ചിത്രം പങ്കുവച്ച് ലോസ്റ്റ് ടെമ്പിൾസ് എന്ന ട്വിറ്റർ പേജിൽ വന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇതോടെ ട്വീറ്റും മോദിയുടെ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
നദിയുടെ തീരത്ത് ദീപങ്ങൾ നിറഞ്ഞുനിൽക്കുന്ന പടവുകളും പൂജകളും ഭക്തരും നിറയുന്ന ഒരു ചിത്രം പങ്കുവച്ച് ഈ പട്ടണം തിരിച്ചറിയാനാകുമോ എന്നായിരുന്നു ചോദ്യം. ഇതിന് മോദിയുടെ മറുപടി ഇങ്ങനെ.
'എനിക്ക് ഉറപ്പായും തിരിച്ചറിയാനാകും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ ചിത്രം പങ്കുവച്ചതാണ്. ഇത് കാശിയിലെ രത്‌നേശ്വർ മഹാദേവ ക്ഷേത്രമാണ്."– മോദി കുറിച്ചു.
ഒപ്പം 2017 നവംബറിൽ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ ലിങ്കും അദ്ദേഹം കുറിപ്പിൽ ഉൾപ്പെടുത്തി. ദീപാവലി ആഘോഷവേളയിലെ ചിത്രങ്ങളാണ് അന്ന് മോദി പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |