തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിക്കുന്നവരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി എക്‌സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ ) എം. പ്രതാപദേവിനെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ( പെൻഷൻ ആന്റ് ഓഡിറ്റ്) ചുമതല നൽകി നിയമിച്ചു. ഈ പദവി വഹിച്ചിരുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ സെൻട്രൽ സോണിലേക്ക് മാറ്റിയതിനെ തുടർന്നാണിത്.
സെൻട്രൽ സോണിലെ സർവീസ് ഓപ്പറേഷന്റെ പൂർണ ചുമതലയിൽ എറണാകുളം ഡിസ്ട്രിക്ട് ട്രാൻസ്‌പോർട്ട് ഓഫീസർ വി.എം. താജുദ്ദീൻ സാഹിബ് തുടരും. എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എം.ടി. സുകുമാരന് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ (അഡ്മിനിസ്‌ട്രേഷൻ) അധിക ചുമതല നൽകി സി.എം.ഡി ബിജു പ്രഭാകർ ഉത്തരവ് ഇറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |