കോട്ടയം: മുണ്ടക്കയം വണ്ടൻപതാൽ അസംബനിയിൽ തൊടിയിൽ പൊടിയൻ (80) മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്ത് മകൻ റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം ലഭിക്കാതെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് പൊടിയൻ മരിച്ചതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനത്തെത്തുടർന്നാണിത്. പൊടിയന്റെ ഭാര്യ അമ്മിണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മകൻ റെജിയും മരുമകൾ ജാൻസിയും ഭക്ഷണമോ മരുന്നോ നൽകാതെ പൊടിയനെയും അമ്മിണിയെയും ഏറെക്കാലമായി മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊടിയനെ രക്ഷിക്കാനായില്ല. പൊടിയന്റെ സംസ്‌കാരം നടത്തി. അമ്മിണി ആരോഗ്യം വീണ്ടെടുത്ത ശേഷം ഷെൽട്ടർ ഹോമിലേക്കു മാറ്റും.
ആന്തരികാവയവങ്ങൾ ചുരുങ്ങി
മാസങ്ങളായി മതിയായ ഭക്ഷണം ലഭിക്കാതിരുന്നതിനാൽ പൊടിയന്റെ ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നു. ഭക്ഷണം കടന്നുപോയതിന്റെ ലക്ഷണങ്ങൾ തൊണ്ടയിലില്ല. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |