4 ഭാഷകൾ, 70 ലക്ഷം കാഴ്‌ചക്കാർ
തിരുവനന്തപുരം: നാല് ഭാഷകളിലായി 70 ലക്ഷം കാഴ്‌ചക്കാരുമായി ജോസ് ആലുക്കാസിന്റെ 'ഷൈൻ ഓൺ ഗേൾ" പരസ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. രണ്ടു മിനുട്ട് ദൈർഘ്യമുള്ള പരസ്യത്തിൽ പ്രമുഖ ചലച്ചിത്ര താരം തൃഷയുമുണ്ട്.
പ്രതിസന്ധികളെ ധൈര്യപൂർവം മറികടക്കുന്ന സ്‌ത്രീകളുടെ തിളക്കമാണ് ജോസ് ആലുക്കാസ് 'ഷൈൻ ഓൺ ഗേൾ" പരസ്യത്തിലൂടെ, അവരോടുള്ള ആദരമായി ഉയർത്തിക്കാട്ടുന്നത്. ഒരാഴ്‌ചമുമ്പ് തൃഷയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പരസ്യം പുറത്തിറക്കിയത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് പരസ്യമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |