തിരുവനന്തപുരം: ഇടത് സർക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നിലപാടുകൾക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിയമസഭാ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മാർച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ജനറൽ സെക്രട്ടറി കണിയാപുരം ഹലീം, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന,ട്രഷറർ സി.കെ. നജാഫ്,എ.പി. അബ്ദുസമദ്, ഷഫീഖ് വഴിമുക്ക്, റംഷാദ് പള്ളം, കെ.എം. ഫവാസ്, അഷർ പെരുമുക്ക്, കെ.എം ഷിബു, ബിലാൽ റഷീദ്, അൽത്താഫ് സുബൈർ, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൾ, നസീർ പുറത്തിൽ, ജാസിർ ഒ.കെ, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |