തിരുവനന്തപുരം : മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പേരൂർക്കട ഊളമ്പാറ അഭയ നഗറിൽ കുരിശ് അബി എന്ന അഭിമന്യുവിനെയാണ് (31) ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിന്റെ സഹായത്തോടെ ശ്രീകാര്യം പൊലീസാണ് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ ഒരു കമ്പനി ജീവനക്കാരനാണ് അഭിമന്യു. ഇയാളിൽ നിന്ന് വില്പനയ്ക്ക് പായ്ക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും പിടിച്ചെടുത്തു. ഐ.ടി മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും വ്യാപകമാകുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നഗരത്തിലെ സിന്തറ്റിക് ഡ്രഗ് വില്പന സംഘങ്ങളെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചതായും അവരെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ വി.ഗോപിനാഥ് അറിയിച്ചു. ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്, എസ്.ഐ വിപിൻ, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒമാരായ വിനോദ്, ഷിബു, സി.പി.ഒമാരായ അരുൺ, രഞ്ജിത്, ഷിബു, നാജി ബഷീർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |