കോട്ടയം: ഇടതു മുന്നണിയിൽ ഇതുവരെ ആരംഭിക്കാത്ത സീറ്റ് ചർച്ചയുടെ പേരിലാണ് എൻ.സി.പിയിലെ വിവാദമെന്ന് കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രതികരിച്ചു. ചില വ്യക്തികൾ മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നുണ്ട്. അതിൽ വ്യക്തത വന്നശേഷം ആവശ്യമെങ്കിൽ പ്രതികരിക്കും. കേരള കോൺഗ്രസ് എത്ര സീറ്റുകളിൽ മത്സരിക്കുമെന്നത് മാദ്ധ്യമങ്ങളിലൂടെ ചർച്ചചെയ്യാനില്ല. കേരള കോൺഗ്രസിലേക്ക് എതിർപക്ഷത്തു നിന്ന് ഒട്ടേറെ പേർ എത്താൻ ആഗ്രഹം പ്രകടിപ്പിച്ചു. കെഎം. മാണിയെ അംഗീകരിക്കുന്ന ആർക്കും തിരിച്ചുവരാമെന്നും ജോസ് പറഞ്ഞു.