തിരുവനന്തപുരം: സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യാക്കോബായ സുറിയാനി സഭ നടത്തുന്ന സെക്രട്ടേറിയറ്റ് സത്യാഗ്രഹസമരം 45 ദിവസം പിന്നിട്ടു. ഇന്നലത്തെ സത്യാഗ്രഹം കോട്ടയം ആശ്രയ ചാരിറ്റബിൾ സൊസൈറ്റി മാനേജർ സിസ്റ്റർ ശ്‌ളോമോ ഉദ്ഘാടനം ചെയ്തു. സമര സമിതി ജനറൽ കൺവീനർ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു.
സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ.സഖറിയ കളരിക്കാട്, സമരസമിതി സെക്രട്ടറി ഫാ.ജോൺ ഐപ്പ്, ഡീക്കൻ ലിബിൻ ജോർജ് , ഡോ. കോശി എം ജോർജ് , കെ. സി. ജോർജ് കരിമ്പനയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |