വലിയമല : ഉഴമലയ്ക്കൽ സ്വദേശിയായ ബാലികയെ ബൈക്കിൽ വന്നു തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. അരുവിക്കര വില്ലേജിൽ ഇരുമ്പ മരുതംകോഡ് വിഎസ് നിവാസിൽ ബിജു(45) ആണ് അറസ്റ്റിലായത്. ജനുവരി 29ന് രാവിലെ പത്തു മണിയോടുകൂടി ഉഴമലയ്ക്കൽ സ്വദേശിയായ ബാലികയെ നടന്നു പോകവേ വഴിയിൽവെച്ച് ബൈക്കിൽ വന്ന പ്രതി തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വലിയമല പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
ഇന്ന് രാവിലെ 9 മണിയോടുകൂടി സിസിടിവി ദൃശ്യത്തിൽ നിന്നും പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാറിൻ്റെ നിർദ്ദേശത്തെത്തുടർന്ന് വലിയമല ഇൻസ്പെക്ടർ മനോജ് കെ.എനിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ധന്യ, ബാബു, സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്, രാംകുമാർ, സുരേഷ് ബാബു എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.
content highlight: man arrested in thiruvananathapuram for trying to sexually abuse minor girl
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |