കാെച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ മാപ്പുസാക്ഷിയാകാനുള്ള പത്താംപ്രതി ഇടപ്പള്ളി സ്വദേശി വിഷ്‌ണുവിന്റെ അപേക്ഷ കോടതി അനുവദിച്ചു. ഒന്നാംപ്രതി പൾസർ സുനിയെ അറസ്റ്റുചെയ്തു റിമാൻഡിൽ പാർപ്പിച്ചപ്പോൾ വിഷ്ണു സഹതടവുകാരാനായിരുന്നു. പൾസർ സുനിക്കുവേണ്ടി ദിലീപിന്റെ സഹോദരനോടും നാദിർഷയോടും പണം ആവശ്യപ്പെട്ടത് വിഷ്‌ണുവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാണ് ഇയാളെ പ്രതിയാക്കിയത്. വിഷ്‌ണുവെന്നയാൾ ഫോണിൽവിളിച്ചു ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് നടൻ ദിലീപ് 2017 ഏപ്രിൽ 20ന് ഡി.ജി.പിക്ക് പരാതിനൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ ദിലീപിനു പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഈ കേസിൽ നേരത്തെ വിപിൻലാലിനെ മാപ്പുസാക്ഷിയാക്കിയായിരുന്നു. പൾസർ സുനിക്കുവേണ്ടി ജയിലിൽവച്ച് കത്തെഴുതിയതു വിപിൻലാലായിരുന്നു. വിഷ്ണു മാപ്പുസാക്ഷിയായതോടെ കേസിൽ രണ്ടു മാപ്പുസാക്ഷികളായി.
അതേസമയം വിപിൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ പിന്നീടു വിധിപറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |