ദൃശ്യം 2 മലയാള സിനിമയിൽ ചരിത്രം കുറിക്കുകയാണ്. ഒടിടി റിലീസായി എത്തിയ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകമനസ് കീഴടക്കി കഴിഞ്ഞു. എന്നാൽ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. കോൺസ്‌റ്റബിൾ സഹദേവൻ എവിടെ പോയി എന്ന്. സഹദേവനെ കുറിച്ച് രണ്ടാം ഭാഗത്തിൽ പരാമർശമുണ്ടെങ്കിലും, സഹദേവനും കൂടിയുണ്ടായിരുന്നെങ്കിൽ കഥ ഒന്നുകൂടി കൊഴുത്തേനെയെന്നാണ് ഇവരുടെ അഭിപ്രായം. ഇപ്പോഴിതാ തന്റെ കഥപാത്രം എന്തുകൊണ്ട് ദൃശ്യം2വിൽ ഉണ്ടായില്ല എന്ന് കലാഭവൻ ഷാജോൺ തന്നെ പറയുകയാണ്.
ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ ഭാഗമാകാത്തതിൽ സത്യമായിട്ടും എനിക്ക് ഭയങ്കരവിഷമമുണ്ട്. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'–കലാഭവൻ ഷാജോൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |