
കോഴിക്കോട്: ജമ്മുവിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് ആദ്യമായി പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ പാക്കേജ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ട്രെയിൻ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റേതാണ് പാക്കേജ്. മാർച്ച് 31ന് പുറപ്പെട്ട് ഏപ്രിൽ 12ന് തിരിച്ചെത്തും. ഗോവ, ജയ്‌പൂർ, അമൃത്സർ, ചാണ്ഡിഗഢ്, ആഗ്ര എന്നിവിടങ്ങളും സന്ദർശിക്കും.
ഒരാൾക്ക് 13,540 രൂപയാണ് നിരക്ക്. മൂന്ന് നേരം ദക്ഷിണേന്ത്യൻ സസ്യാഹാരം, ഹാളിൽ താമസസൗകര്യം, സ്ഥലങ്ങൾ കാണാൻ നോൺ എ.സി ബസ് എന്നിവയെല്ലാം ഉൾപ്പെടും.
തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന യാത്രയ്ക്ക് കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാം. തിരുവനന്തപുരം - 82879 32095, എറണാകുളം - 82879 32082, കോഴിക്കോട് - 82879 32098.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |